കെ സുരേന്ദ്രന് മരണപ്പെട്ട മുകുന്ദന്റെ വീടു സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ടിരുന്നു
കരുവന്നൂര്‍ ബാങ്കിലെ നിക്ഷപകരുടെ പണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ ഡോ. ബിന്ദുവിന്റെയും മുന്‍ മന്ത്രി എസി മൊയതീന്റെയും തെരഞ്ഞടുപ്പ് ഫണ്ട് കെ.സുരേന്ദ്രന്.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ നിക്ഷപകരുടെ പണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദുവിന്റെയും മുന്‍ മന്ത്രി എസി മൊയതീന്റെയും തെരഞ്ഞടുപ്പ് ഫണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു. മാപ്രാണം ജംഗ്ഷനില്‍ നടന്ന സഹകാരികളുടെ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മന്ത്രി എ സി മൊയതീന് ഈ തട്ടിപ്പിലെ പ്രതികളുമായി ബന്ധമുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. പല സിപിഎം നേതാക്കളുടെയും ബിനാമികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. താഴെത്തട്ടിലുള്ള പരല്‍ മീനുകളെ പ്രതിയാക്കി വമ്പന്‍ സ്രാവുകള്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണ്. എ.വിജയരാഘവന്, ഇ.പി ജയരാജന്, എ.സി.മൊയ്തീന് എന്നിവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമാണ്. മൊയ്തീന്റെ ബന്ധുവാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍. കുത്തഴിഞ്ഞ് തകര്‍ന്ന് കിടക്കുന്ന റബ്കോക്ക് ഇ.പി ജയരാജനും മൊയ്തീനും അറിയാതെ കോടികള്‍ കൊടുത്തു എന്നത് വിശ്വസിക്കാനാകില്ല. സംസ്ഥാനത്തെ പല സഹകരണ ബാങ്കുകളും സിപിഎം നേതാക്കളുടെ കള്ളപ്പണം സംരക്ഷിക്കാനുള്ള ഇടമാണ്. കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയപ്പോള്‍ അതിനെ ഇവര്‍ എതിര്‍ക്കാന്‍ കാരണം ഈ കള്ളപ്പണ നിക്ഷേപമാണ്. അന്ന് യു.ഡി എഫ് നേതാക്കളും സിപിഎമ്മിനൊപ്പമായിരുന്നു.
അവര്‍ക്കും ഒളിപ്പിക്കാന്‍ കളളപ്പണ നിക്ഷേപമുള്ളതുകൊണ്ടാണിത്. മലപ്പുറത്തെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകന് ഏഴു കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. ആകെയുള്ള നിക്ഷേപത്തിന്റെ 90 ശതമാനവും ഭരണസമിതിയും അതിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വവും കവര്ന്നെടുത്തിരിക്കുന്നതെന്ന വലിയ ദുഃഖകരമായ കാര്യമാണ് കരുവന്നൂരില്‍ നടന്നിരിക്കുന്നത്. നാട്ടില്‍ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നത് ഈ നാട്ടിലെ പാവപ്പെട്ടവന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കലായി മാറി ഇന്ന് സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതികഥകള്‍ പുറത്തുവരുമ്പോള്‍ വ്യക്തമാകുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ കെ.ആര് ഹരി, ജില്ലാ ട്രഷറര്‍ സുജയ്സേനന്‍, മേഖല ജനറല്‍ സെക്രട്ടറി അഡ്വ രവികുമാര്‍ ഉപ്പത്ത്, ജില്ലാ സെക്രട്ടറി കവിതാ ബിജു,മണ്ഡലം ജനറല്‍ സെരട്ടറിമാരായ ഷൈജു, വേണു മാഷ്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, സുരേഷ്, ഷാജുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മരണപ്പെട്ട മുകുന്ദന്റെ വീടു സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ടിരുന്നു.