65 ഓളം മെമ്പര്‍മാര്‍ക്ക് അനുവദിച്ച 12,55,000 രൂപ വിതരണം ചെയ്തു
എടതിരിഞ്ഞി: നിര്‍ധനരും രോഗികളുമായുള്ള സഹകാരികള്‍ക്കു വേണ്ടി കേരള സര്‍ക്കാരും സഹകരണവകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയ അംഗസമാശ്വാസ പദ്ധതിയായ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നും 65 ഓളം മെമ്പര്‍മാര്‍ക്ക് അനുവദിച്ച 12,55,000 രൂപ വിതരണം ചെയ്തു. എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ വെച്ച് നടത്തിയ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ഇ.വി. ബാബുരാജന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.ആര്. സോമശേഖരന്‍, ഭരണസമിതി അംഗങ്ങളായ പി. മണി, ടി.ആര്. ഭുവനേശ്വരന്‍, പി.സി. വിശ്വനാഥന്, വത്സല വിജയന്, ബാങ്ക് സെക്രട്ടറി കെ.കെ. ബിജു എന്നിവര്‍ സന്നിഹിതരായി.