മികച്ച എന്‍എസ്എസ് വൊളന്റിയറായി ക്രൈസ്റ്റിലെ ഡെല്വിന് ഡേവിസ്

ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാല 2020-21 വര്‍ഷത്തെ എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രൈസ്റ്റ് കോളജിലെ സൂവോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഡെല്വിന് ഡേവിസ് മികച്ച എന്‍എസ്എസ് വൊളന്റിയറായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ തൃശൂര്‍ ജില്ലയിലെ മികച്ച എന്‍എസ്എസ് വൊളന്റിയറായി തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാര്‍ഥി കൂടിയാണ് ഡെല്വിന് ഡേവിസ്