സെന്റ് ജോസഫ്സ് കോളജ് മന്ത്രി ഡോ. ആര്. ബിന്ദുവിനു സ്വീകരണം നല്കി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കലാലയം നല്കിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും കലാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിനിയുമായ ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. സെന്റ് ജോസഫ്സ് കോളജ് നല്കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തന്നില്‍ നേതൃത്വപാടവവും കര്‍മശേഷിയും വികസിപ്പിച്ചത് ഈ കലാലയമാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി കോഴിക്കോട് സര്‍വകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്നു താനെന്നും അനുസ്മരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആഷ തെരേസ് അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് മായ ലക്ഷ്മി, പ്രഫ. സാവിത്രി ലക്ഷ്മണന്, കൗണ്‍സിലര്‍ ഫെനി എബിന്, മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഇസബെല്‍, പ്രഫ. മേരി ആന്റിയോ, ഡോ. പി.എസ്. രാധ, ഡേവിസ് ഊക്കന്‍, മെറീന തയ്യില്‍, ഡോ. ആശ തോമസ്, സിസ്റ്റര്‍ ബ്ലെസി എന്നിവര്‍ പ്രസംഗിച്ചു. കലാലയത്തിന്റെ സ്നേഹോപഹാരം കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ആഷ തെരേസ് മന്ത്രി ഡോ. ആര്. ബിന്ദുവിനു കൈമാറി. കോളജ് അലുമിനയുടെ അന്തര്‍ദ്ദേശീയ ഘടകങ്ങളെക്കുറിച്ച് സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിനും സിസ്റ്റര്‍ ഡോ. ക്രിസ്റ്റിയും പ്രസംഗിച്ചു. ഗള്‍ഫ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ഇതിന്റെ ക്യാപ്റ്റന്മാരും ചടങ്ങില്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്തു.