രോഗികള്‍ക്കു ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നല്കി റെഡ്ക്രോസ് സൊസൈറ്റി
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ചു ശാസകോശ തകരാര്‍ നിമിത്തം ശ്വാസമെടുക്കാന്‍ പ്രയാസം അനുഭവിക്കുന്ന രോഗികള്‍ക്കു ഭവനങ്ങളില്‍ വെച്ചുതന്നെ ഉപയോഗിക്കുവാന്‍ തരത്തിലുള്ള ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ റെഡ്ക്രോസ് സൊസൈറ്റി ഇരിങ്ങാലക്കുട രൂപതയുടെ സ്ഥാപനമായ ഹൃദയ പാലിയേറ്റീവ് കെയറിനു നല്കി. സൊസൈറ്റി ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍, കമ്മിറ്റിയംഗങ്ങളായ പ്രദീപ്, കൗണ്‍സിലര്‍ സിജു യോഹന്നാന്, ഡോ. അബ്ദുല്‍ മനാഫ് എന്നിവര്‍ ചേര്‍ന്ന് ഓക്സിജന്‍ കോണ്സന്ട്രേറ്റര് മെഷീന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും ഹൃദയ പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. തോമസ് കണ്ണംപിള്ളിക്കും കൈമാറി. റീജണല്‍ ഡയറക്ടര്‍മാരായ ഫാ. ഡിപിന് അയിനിക്കല്‍, ഫാ. ടോം വടക്കന്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ഫ്രാങ്കോ പറപ്പുള്ളി, റീജണല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ സന്നിഹിതരായി.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി