കോവിഡിന്റെ മറവിൽ സിലബസ് ഒഴിവാക്കിയ നടപടി ഭരണഘടനയോടുള്ള വെല്ലുവിളി:എഐഎസ്ഫ്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കോവിഡിന്റെ മറവില്‍ പാഠഭാഗങ്ങളില്‍ നിന്നു പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സിബിഎസ്ഇയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ പഠനദിവസങ്ങള്‍ നഷ്ടപെട്ടതുകൊണ്ടു സിലബസ് കുറക്കേണ്ടതു ആവശ്യമാണെങ്കിലും അതിന്റെ മറവില്‍ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ വിദ്യാര്‍ഥികളില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള സിബിഎസ്ഇയുടെ നടപടി കേന്ദ്രസര്‍ക്കാരിന്റെ കല്പനപ്രകാരം ആണെന്നും ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ പോലെ തന്നെ വിദ്യാര്‍ഥി മനസുകളില്‍ നിന്നു പൗരത്വവും ദേശീയതയും ജനാധിപത്യവും മതേതരത്വവും പോലെയുള്ള തത്വങ്ങളെ മാറ്റിനിര്‍ത്താനുള്ള അജണ്ടയെയും വിദ്യാര്‍ഥികള്‍ ചെറുത്തു തോല്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ടു എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മിഥുന് പോട്ടക്കാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. ശ്യാംകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അഭിമന്യു എന്നിവര്‍ പ്രസംഗിച്ചു. കാര്‍ത്തിക്, കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്കി.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്