‘കോവിഡ് കാലത്തെ കൃഷി’ യില്‍ ആരംഭിച്ച് ഓണ്‍ലൈന്‍ ഞാറ്റുവേല മഹോത്സവം
വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒമ്പതാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഓണ്‍ലൈന്‍ വെബിനാര്‍ ഉദ്ഘാടനം നടത്തി. വെബിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ മുഖ്യാതിഥിയായിരുന്നു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. അബ്ദുള്‍ ബഷീര്‍, വിഷന്‍ ഇരിങ്ങാലക്കുട പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ. മുരളീധരന് ‘ കോവിഡ് കാലത്തെ കൃഷി’ എന്ന വിഷയത്തില്‍ വെബിനാര്‍ നയിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
എം.ഓ. ജോണ്‍ അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര്‍ പൂര്‍വ വിദ്യാര്‍ഥിനി സംഗമം