പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണവിപണി ആരംഭിച്ചു
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഴം, പച്ചക്കറി, പലചരക്ക് ഓണവിപണിക്കു തുടക്കമായി. വിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, പഞ്ചായത്തംഗങ്ങളായ മണി സജയന്, സേവ്യര്‍ ആളൂക്കാരന്‍, ഭരണസമിതി അംഗങ്ങളായ അനൂപ് പായമ്മല്‍, രാധാ സുബ്രഹ്മണ്യന്, സുജാത മുരളി, തോമസ് കാട്ടൂക്കാരന്‍, വാസന്തി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന്, സെക്രട്ടറി സി.എസ്. സപ്ന എന്നിവര്‍ പ്രസംഗിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രത്യേക ഓണക്കിറ്റും വിലക്കുറവില്‍ ഓണ വിപണിയില്‍ ലഭ്യമാണ്.