കരുവന്നൂര്‍ മുന്‍ ബാങ്ക് പ്രസിഡന്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
കരുവന്നൂര്‍: സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് ദിവാകരന് മാസ്റ്ററെ അറസ്റ്റ് ചെയ്ത് സ്വത്ത് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ദിവാകരന് മാസ്റ്ററുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യൂത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സജീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അസറുദ്ധീന് കളക്കാട്ട്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുബീഷ് കാക്കനടാന്, സനല്‍ കല്ലൂക്കാരന്, മണ്ഡലം പ്രസിഡന്റുമാരായ ഷാന്റോ പള്ളിത്തറ, ശ്രീരാം ജയബാലന്‍, ഷെറിന് തേര്‍മഠം, ജസ്റ്റിന് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം