ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം: മുന്‍കാല സാരഥികള്‍ക്ക് ആദരം
കാട്ടൂര്‍: ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷത്തെ വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം ഇ.എല്‍. ജോസ്, പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. ഷാജിക്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ സുനിത എന്നിവര്‍ പ്രസംഗിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ആനി ആന്റണി, എന്‍.ജി. സുരേഷ് മാസ്റ്റര്‍, മനോജ് വലിയപറമ്പില്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആന്റണി കൈതാരത്ത്, മുന്‍ പഞ്ചായത്ത് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹരി ഇരിങ്ങാലക്കുട എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും