കത്തി കണിച്ച് പണവും മൊബൈലും കവര്‍ന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കൈപമംഗലം സ്വദേശികളായ യുവാക്കളെ കത്തി കണിച്ച് തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവന്ന കേസ്സില്‍ സ്ഥിരം കുറ്റവാളികളായ മൂന്നുപേര്‍ അറസ്റ്റിലായി. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മുതിരപറമ്പില്‍ പ്രവീണ്‍ (23), അരിപ്പാലം നടുവത്തുപറമ്പില്‍ വിനു സന്തോഷ് (22), കരുവന്നൂര്‍ കറുത്ത പറമ്പില്‍ അനുമോദ് (22) എന്നിവരാണ് അറസ്റ്റിലായത്. ചെറുപ്രായത്തില്‍ തന്നെ ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായ ഇവര്‍ കഞ്ചാവിനും വട്ടു ഗുളികയ്ക്കും അടിമകളാണ്. കൊലപാതകശ്രമം തട്ടിക്കൊണ്ട് പോകല്‍, മയക്കുമരുന്ന് കേസ് സുകളിലെ പ്രതികളാണ് മൂന്നുപേരും. ഇക്കഴിഞ്ഞ ബുധനാഴ്ച ഇരിങ്ങാലക്കുട ചേലൂര്‍ പൂച്ചക്കുളത്തുവച്ച് ബൈക്കില്‍ പോകുകയായിരുന്ന കൈപമംഗലം സ്വദേശിയായ യുവാവിനെ സ്കൂട്ടറിലെത്തിയ സംഘം കത്തി കാണിച്ച് തടത്തു നിറുത്തി മര്‍ദ്ദിച്ച് ബലമായി ഇവരുടെ സ്കൂട്ടറില്‍ കയറ്റി മൂന്നാം പ്രതി അനുമോദിന്റെ വീട്ടിലെത്തിച്ചു ഇരുവരേയും കത്തി മുനയില്‍ നിറുത്തി മൊബൈല്‍ ഫോണ്‍ കവരുകയും ഗൂഗിള്‍ പേ വഴി മുവ്വായിരം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തതിനായിരുന്നു കേസെടുത്തത്. സംഭവത്തിനു ശേഷം പ്രതികള്‍ അവിടെ നിന്നു എറണാകുളത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നിര്‍ദ്ദേശാനുസരണം ഇന്‍സ്പെക്ടര്‍ സുധീരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. മട്ടാഞ്ചേരി പോലീസിന്റെ സഹായത്തോടെയാണ് ഇരിങ്ങാലക്കുട പോലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതികള്‍ വൈദ്യ പരിശോധനയ്ക്കിടെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ചുമരിലും കട്ടിലിലും തല ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. കൃത്യത്തിന് ഇവര്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും കണ്ടെടുക്കേണ്ടതുണ്ട്. റിമാന്റാലായ ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലിസ് അറിയിച്ചു. എസ്.ഐ. മാരായ വി.ജീഷില്‍, കെ.ഷറഫുദീന്‍, സി.എം ക്ലീറ്റസ്, എ.എസ്.ഐ കെ.എ.ജോയി, സീനിയര്‍ സിവില്‍ പോലീസുകരായ കെ.എസ്. ഉമേഷ് സോണി സേവ്യര്‍ , ഫൈസല്‍, ഇ.എസ്. ജീവന് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രായം 22, 23 പ്രതികള്‍ നാടിനു ഭീഷണി
ഇരിങ്ങാലക്കുടയില്‍ യുവാക്കളെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതികള്‍ക്ക് പ്രായം ഇരുപതും ഇരുപത്തിമൂന്നും മാത്രം. എന്നാല്‍ ഇവര്‍ കൊലപാത ശ്രമം അടക്കം നിരവധി കേസ്സിലെ പ്രതികളാണ്. കേസ്സിലെ ഒന്നാം പ്രതി പ്രവീണിന് പ്രവീണിന് പ്രായം 23. കാട്ടൂര്‍, ഇരിങ്ങാലക്കുട, വലപ്പാട്, മാള, കൊരട്ടി സ്റ്റേഷനുകളിലായി പത്തൊന്‍പതു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി വിനു സന്തോഷിന് പ്രായം 22. കാട്ടൂര്‍, ചേര്‍പ്പ്, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലായി ആറു ക്രിമിനല്‍ കേസ്സുകളില്‍ പ്രതി. മൂന്നു മാസം മുന്‍പ് കരുവന്നൂരില്‍ ബസ് തടഞ്ഞു നിറുത്തി കണ്ടക്ടറെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ ഒന്നാം പ്രതിയാണ് ഇപ്പോള്‍ ചോറ്റാനിക്കര താമസിക്കുന്ന വിനു സന്തോഷ്. ഈ കേസ്സില്‍ ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങള്മാത്രമായിട്ടുള്ളു. മൂന്നാം പ്രതി അനുമോദിന് പ്രായം 22 ഇരിങ്ങാലക്കുട, മതിലകം സ്റ്റേഷനുകളിലായി പതിനൊന്നു ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ഇയാളുടെ ജേഷ്ഠന് മാണ്ട്രു എന്ന അഭിനന്ദ് ഇരിങ്ങാലക്കുട വിജയന് കൊലപാതകക്കേസില്‍ കഴിഞ്ഞ മാസം കോടതി ശിക്ഷിച്ച് ജയിലിലാണ്. ഇയാളും നിരവധി ക്രിമിനല്‍ കേസ്സുകളിലും പ്രതിയാണ്. കരുവന്നൂര്‍ പുഴയുടെ തീരത്തുള്ള ഇയാളുടെ വീട് ക്രിമിനലുകളുടെ താവളമാണ്. പോലീസ് എക്സൈസുകാര് അന്വേഷിച്ചെത്തിയാല്‍ ഇവര്‍ പുഴയില്‍ ചാടി നീന്തി രക്ഷപ്പെടുക പതിവാണ്.