200 ലിറ്റര്‍ ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട: കൊടകര മിനി നഗറില്‍ കനകമല പുതിയ പാലത്തിന് സമീപം വാഴത്തോട്ടത്തില്‍ നിന്നും 200 ലിറ്റര്‍ ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ വാഷ്, അഞ്ച് ലിറ്റര്‍ ചാരായം, ഗ്യാസ് കുറ്റി, ബര്‍ണര്‍ ഉള്ള സ്റ്റൗവ്വ് , മറ്റ് വാറ്റ് ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്പെക്ടര്‍ എം ആര് മനോജും സംഘവും ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ല്അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്ത് കേസിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസര്‍ ബാബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍ ജോയല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; 85കാരനില്‍ നിന്ന് 4.11 കോടി തട്ടി