ദേശീയതല സ്കോളര്‍ഷിപ്പ് നേടിയ അനാമിക രാജേഷിന് ശാന്തിനികേതനില്‍ ആദരം
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ നാഷണല്‍ ടാലഡ് സെര്‍ച്ച് എക്സാമില്‍ (എന്‍ടിഎസ്ഇ) സ്റ്റേജ് രണ്ട് യോഗ്യത നേടി സ്കോളര്‍ഷിപ്പ് കൈവരിച്ച പ്ലസ് ടു കംപ്യൂട്ടര്‍ മാത്സ് വിദ്യാര്‍ഥിനി അനാമിക രാജേഷിനെ ശാന്തിനികേതന്‍ മാനേജ്മെന്റും പ്രിന്‍സിപ്പലും ചേര്‍ന്ന് ആദരിച്ചു. കേരളത്തില്‍ നിന്ന് 41 കുട്ടികളാണ് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. എസ്എന്‍ഇഎസ് ചെയര്മാന് ബാലന് അമ്പാടത്ത് അനാമികയ്ക്ക് ഉപഹാരം നല്കി. എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു, വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, വൈസ് പ്രസിഡന്റ് റോളി ചന്ദ്രന്, മാനേജര്‍ പ്രഫ. ആര്.കെ. നന്ദകുമാര്‍, ട്രഷറര്‍ എം.കെ. സുബ്രഹ്മണ്യന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, പി.എസ്. സുരേന്ദ്രന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു