16-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട: 16-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഗാന്ധിഗ്രാം അങ്കണവാടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ് വിദ്യാര്‍ഥികളെ ഉപഹാരം നല്കി ആദരിച്ചു. അങ്കണവാടി ടീച്ചര്‍ പുഷ്പലത, ആശവര്‍ക്കര്‍ പ്രേമ, ജോസഫ് കാനംകുടം, കെ.ഡി. ആന്റപ്പന്, ലിബി സൈമണ്‍, ശശികല എന്നിവര്‍ പ്രസംഗിച്ചു.