ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കു ഫോണുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലയണ്‍സ് വിദ്യാസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 10 വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍ എന്‍.ഡി. സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. ലയണ്‍ ലേഡി പ്രസിഡന്റ് അന്ന ഡെയിന്‍, ട്രഷറര്‍ സ്മിത ജോണ്‍, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ്, ഡിസ്ട്രിക്ട് സെക്രട്ടറി പോള്‍ മാവേലി, ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.എന്‍. സുഭാഷ്, ക്ലബ് സെക്രട്ടറി ബിജു ജോസ് എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍ ലേഡി സെക്രട്ടറി ഡോ. ശ്രുതി ബിജു, ലിയോ പ്രസിഡന്റ് അന്ന വിജോ, തോമസ് കാളിയങ്കര, ജോണ്‍ ഫ്രാന്‍സിസ്, ജോണ്‍ നിതിന്‍, ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു