35-ാം വാര്‍ഡിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ 35-ാം വാര്‍ഡിലെ മുഴുവന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഹരിത കര്‍മസേന അംഗങ്ങള്‍ക്കും അരിയും 10 ഇനം പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉള്‍പ്പെടെയുള്ള കിറ്റ് നല്കി. ആദ്യ കിറ്റ് തൊഴിലുറപ്പ് മാറ്റ് ബീന കാടശേരിക്കു വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ നല്കി നിര്‍വഹിച്ചു. തൊഴിലുറപ്പ് വിഭാഗം ചുമതലയുള്ള എന്‍ജിനീയര്‍ സിജിന്‍, ഹരിതകര്‍മസേന അംഗവും മുന്‍ കൗണ്‍സിലറുമായ വത്സല ശശി, അങ്കണവാടി ടീച്ചര്‍ ശോഭന, ആശവര്‍ക്കര്‍ ഷിജി അനിലന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ആര്‍ടി വൊളന്റിയേഴ്സായ വി.എസ്. സജി, എം.എ. അഭിജിത്ത്, എ.വി. വിനീഷ് എന്നിവര്‍ നേതൃത്വം നല്കി.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു