2021-22 ലയണ്‍സ് വിദ്യാനിധി സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: 2010-11 കാലഘട്ടത്തില്‍ ഡിസ്ട്രിക്ട് ഗവര്‍ണറായിരുന്ന മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാനിധി സ്കോളര്‍ഷിപ്പ് പദ്ധതിയുടെ 2021-22 വര്‍ഷത്തെ 10 വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് വിതരണം ചെയ്തു. സ്കോളര്‍ഷിപ്പിനു അര്‍ഹരായ വിദ്യാര്‍ഥികള്‍ അവരുടെ പഠനനിലവാരം നിലനിര്‍ത്തുകയാണെങ്കില്‍ അവരുടെ പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതു വരെയുള്ള എല്ലാ വര്‍ഷങ്ങളിലും അവര്‍ ഈ സ്കോളര്‍ഷിപ്പിനു അര്ഹരായിരിക്കുമെന്നു വിദ്യാനിധി ട്രസ്റ്റ് സെക്രട്ടറി തോമച്ചന് വെള്ളാനിക്കാരന്‍ അറിയിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ചു. മുന്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിയോ മെമ്പര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. ലയണ്‍ ലേഡി പ്രസിഡന്റ് അന്ന ഡെയില്‍, വിദ്യാനിധി കമ്മിറ്റി ചെയര്മാന് ജോണ്‍ ഫ്രാന്‍സിസ്, സോണ്‍ ചെയര്മാന് സി.ജെ. ആന്റു, മുന്‍ പ്രസിഡന്റ് തോമസ് കാളിയങ്കര, സെക്രട്ടറി ബിജു ജോസ് കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു