നഗരസഭാ കാര്യാലയത്തിനു മുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധ ധര്‍ണ
ഇരിങ്ങാലക്കുട: കണ്വെന്ഷന് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയതോതില്‍ ആളുകള്‍ പങ്കെടുത്തുകൊണ്ട് ആര്‍ഭാട വിവാഹങ്ങള്‍ നടത്തുന്നതിനും മൗനാനുവാദം നല്കിയ ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭാ കാര്യാലയത്തിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണും ഭരണകക്ഷി കൗണ്‍സിലര്‍മാരും ഊട്ടിയിലേക്ക് ഉല്ലാസ യാത്ര നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കേണ്ട സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതു ബഹുജനങ്ങള ബഹുജനങ്ങളോടുള്ള നിന്ദയാണെന്നും സൂചിപ്പിച്ചു. അല്‍ഫോന്‍സ തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യാ ചെയര്മാന് സി.സി. ഷിബിന്‍, ഷെല്ലി വിന്‍സെന്റ്, എല്‍ഡിഎഫ് നേതാക്കളായ എം.ബി. രാജു മാസ്റ്റര്‍, കെ.എസ്. പ്രസാദ്, ഡോ. കെ.പി. ജോര്‍ജ്, ജയന് അരിമ്പ്ര, രാജന് പുല്ലരിക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ ടി.കെ. ജയാനന്ദന് എന്നിവര്‍ പ്രസംഗി

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍