നഗരസഭാ കാര്യാലയത്തിനു മുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധ ധര്‍ണ
ഇരിങ്ങാലക്കുട: കണ്വെന്ഷന് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയതോതില്‍ ആളുകള്‍ പങ്കെടുത്തുകൊണ്ട് ആര്‍ഭാട വിവാഹങ്ങള്‍ നടത്തുന്നതിനും മൗനാനുവാദം നല്കിയ ഇരിങ്ങാലക്കുട നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി. നഗരസഭാ കാര്യാലയത്തിനു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണും ഭരണകക്ഷി കൗണ്‍സിലര്‍മാരും ഊട്ടിയിലേക്ക് ഉല്ലാസ യാത്ര നടത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കേണ്ട സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതു ബഹുജനങ്ങള ബഹുജനങ്ങളോടുള്ള നിന്ദയാണെന്നും സൂചിപ്പിച്ചു. അല്‍ഫോന്‍സ തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യാ ചെയര്മാന് സി.സി. ഷിബിന്‍, ഷെല്ലി വിന്‍സെന്റ്, എല്‍ഡിഎഫ് നേതാക്കളായ എം.ബി. രാജു മാസ്റ്റര്‍, കെ.എസ്. പ്രസാദ്, ഡോ. കെ.പി. ജോര്‍ജ്, ജയന് അരിമ്പ്ര, രാജന് പുല്ലരിക്കല്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ ടി.കെ. ജയാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.