സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍
ആളൂര്‍: സഹകരണ ബാങ്കുകളില്‍ സ്വര്‍ണമെന്നു പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രധാന പ്രതി അറസ്റ്റിലായി. മണ്ണുത്തി പട്ടാളക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മംഗലശേരി റിയാസിനെയാണ് (39) തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദേശപ്രകരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ സി.ബി. സിബിന് അറസ്റ്റു ചെയ്തത്. സമീപകാലത്ത് പല സ്ഥലങ്ങളിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. റിയാസിന്റെ സംഘം പല തവണയായി ഇരുന്നൂറു ഗ്രാമോളം മുക്കുപണ്ടം പണയപ്പെടുത്തി അഞ്ചു ലക്ഷത്തി അറുപത്തി മൂവ്വായിരം രൂപ തട്ടിച്ചെടുത്തതിന് ആളൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ റിയാസ് മുന്‍പ് പല കേസുകളിലും പ്രതിയാണ്. ഒറ്റ നോട്ടത്തില്‍ സ്വര്‍ണമെന്നു തോന്നിക്കുന്ന തരത്തിലുള്ള ആഭരണങ്ങളാണ് ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. ഈ ആഭരണങ്ങളില്‍ സ്വര്‍ണത്തിന്റെ അംശം കൂടുതല്‍ ആയിരിക്കും. കൂടാതെ സ്വര്ണാഭരണങ്ങളുടേതു പോലെ വലുപ്പത്തിന് അനുസരിച്ചുള്ള തൂക്കവും ഇതിനുണ്ടാകും. അതുകൊണ്ട് പ്രാഥമിക പരിശോധനയില്‍ ആഭരണം മുക്കുപണ്ടമെന്ന് തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ലെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇവര്‍ വേറെയും സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളതായി സൂചനയുണ്ട്. ഈ കേസിലെ കൂട്ടുപ്രതി പട്ടേപ്പാടം ചീനിക്കാപ്പുറത്ത് ഷാനു (39) ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അറസ്റ്റിലായിരുന്നു. വെള്ളാങ്കല്ലൂരില്‍ ഒരു ലക്ഷത്തിനാല്‍പ്പതിനായിരം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ചതിന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിയാസും, ഷാനുവും കൂടാതെ വെള്ളാങ്കല്ലൂര്‍ സ്വദേശി അജ്മലും പ്രതിയാണ്. ഇവര്‍ അറസ്റ്റിലായതോടെ റിയാസ് മുങ്ങി നടക്കുകയായിരുന്നു. പല ഫോണ്‍ നമ്പറുകള്‍ മാറി മാറി ഉപയോഗിച്ചു വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തിക്കടുത്തു വച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു. തിരുവനന്തപുരത്ത് റോബറി കേസിലും റിയാസ് പ്രതിയാണ്. ഇയാളെ റിമാന്‍ഡ് ചെയ്തു. എസ്ഐ കെ.എസ്. സുബിന്ത്, എം.കെ. ദാസന്,് സീനിയര്‍ സിപിഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, സോണി സേവ്യര്‍, സൈബര്‍ വിദഗ്ധരായ പി.വി. രജീഷ്, മനു കൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

വീട്ടില്‍ അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1.15 ലക്ഷം പിഴയും
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍