തിരിതെളിയിക്കല്‍ ചടങ്ങും ദശവര്ഷിഘാഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു
വല്ലക്കുന്ന്: സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ തിരിതെളിയിക്കല്‍ ചടങ്ങും ദശവര്ഷിഘാഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായ്തത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അവാര്‍ഡ് വിതരണം ചെയ്തു. സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് ഡയറക്ടര്‍ സിസ്റ്റര്‍ സോഫിയ സിഎസ്എസ്, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ്, സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ ആനി തോമാസിയ സിഎസ്എസ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ഫാ. ജോഷി കല്ലേലി, വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ജോസഫ് മാളിയേക്കല്‍, കോളജ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മേരി ഐസക്ക്, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. എ.ആര്. നിമ്മി എന്നിവര്‍ പ്രസംഗിച്ചു.