സെന്റ്ജോസഫ്സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകൾ കുടിവെള്ളമെത്തിച്ചു
ഇരിങ്ങാലക്കുട: മങ്ങാടിക്കുന്ന് പ്ലാന്റില്‍ അറ്റകുറ്റ പണികള്‍ നടക്കുതിനാല്‍ നാല് ദിവസത്തേക്ക് പ്ലാന്റ് അടച്ചിടേണ്ട സാഹചര്യത്തില്‍ കുടിവെളളംവിതരണം തടസ്സപ്പെട്ടതിനാല്‍ സെന്റ് ജോസഫ്സ് കോളജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളജിന്റെ പരിസരഭാഗങ്ങളായ നഗരസഭയിലെ 21-ാം വാര്‍ഡ് ഷണ്മുഖം കനാല്‍ ബെയ്സ് പരിസര പ്രദേശങ്ങളിലും എട്ടുമുറിഭാഗത്തും ജലദൗര്‍ലഭ്യം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലവിതരണം നടത്തി. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ആഷ തെരേസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പാള്‍മാരായ സി.ബ്ലെസി, ഡോ.സി.എലൈസ, 21-ാം വാര്ഡ്കൗസിലര് മിനി സണ്ണി നെടുംബക്കാരന്‍, മുന്‍ കൗസിലര്‍ അഡ്വ.വി.സി.വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഡോ.സിനി വര്‍ഗീസ്, എന്‍.എസ്.എസ് വൊളന്റിയര്‍മാരായ ആഗ്നസ് സെബാസ്റ്റ്യന്‍, ജിസ്ന സജി, ശ്രീലേഖ എന്നിവര്‍ നേതൃത്വം വഹിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍