രാജീവ് ഗാന്ധി ബെറ്റര്‍ ലിവിംഗ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: രാജീവ് ഗാന്ധി ബെറ്റര്‍ ലിവിംഗ് സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് പേഷ്ക്വാര് റോഡിലുള്ള വാരിയര്‍ സമാജം കെട്ടിടത്തില്‍ സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഡേവീസ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സന്തോഷ് ബോബന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, സെക്രട്ടറി ബിന്ദു സതീശന്, തോമസ് കള്ളിക്കാടന്, ഗീത രവീന്ദ്രന്, കെ.കെ. കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.