സിനി (49) ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക തൃശൂര്‍ അരണാട്ടുകര അമ്യതാഞ്ജലിയില് മനോജിന്റെ ഭാര്യ സിനി (49) നിര്യാതയായി. അര്‍ബുദരോഗത്തിന് മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികില്‍സയിലായിരുന്നു. ചികില്‍സക്കിടയില്‍ ന്യൂമോണിയയും ബാധിച്ചു. 1998 ലാണ് നാഷണല്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി അധ്യാപികയായി പ്രവേശിച്ചത്. സംസ്കാരം നടത്തി. മക്കള്‍: ഡോ. നീലിമ, നിവേദ്. മരുമകന്: സതീഷ്.