ഈ വര്‍ഷത്തെ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്കി
ഇരിങ്ങാലക്കുട: ടി.എന്‍. പ്രതാപന് എംപി എല്ലാവര്‍ഷവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടുന്ന വിദ്യാര്‍ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാഥികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്കുന്നു. ഇതിന്റെ ഇരിങ്ങാലക്കുട മണ്ഡലതല ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ടി. ജോര്‍ജ്, ജെയ്സണ്‍ പാറേക്കാടന്‍, സുജ സഞ്ജീവ്കുമാര്‍, അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, ഹെഡ്മിസ്ട്രസ് ടി.എ. സീനത്ത്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, കോ-ഓര്‍ഡിനേറ്റര്‍ സി.എസ്. അബ്ദുള്‍ ഹഖ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി