വീല്‍ചെയറും, തയ്യില്‍ മെഷീനും വിതരണം ചെയ്ത് സെന്റ് തോമസ് കത്തീഡ്രല്‍ ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ സോഷ്യല്‍ ആക്ഷന്റെ അഭിമുഖ്യത്തില്‍ നടക്കാന്‍ ബുദ്ധിമുട്ടു അനുഭവിക്കുന്നവര്‍ക്കുള്ള വീല്‍ചെയറും വിധവകളായവര്ക്കു സ്വയം തൊഴില്‍ വരുമാനത്തിനായി തയ്യില്‍ മെഷീനും വിതരണം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റിമാരായ കുരിയന്‍ വെള്ളാനിക്കാരന്‍, ജെയ്ഫിന് ഫ്രാന്‍സിസ്, കേന്ദ്രസമിതി പ്രസിഡന്റ് ഷാജന് കണ്ടംകുളത്തി, സോഷ്യന്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു നെയ്യന് എന്നിവര്‍ നേതൃത്വം നല്കി.