പാചക വാതകവില വര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പാചക വാതകവില വര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടംകുളം സെന്ററില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. പി.കെ. മോഹനന് അധ്യക്ഷത വഹിച്ചു. സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.സി. ബിജു, എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുഭാഷ് മാമ്പറമ്പത്ത്, സി.കെ രാമനാഥന്, വി.കെ. ഗോപി, ടി.എന്‍. സുരേന്ദ്രന്, ഗ്രീനോള്‍, സുഗുണന് കൊല്ലാറ എന്നിവര്‍ സമരത്തിനു നേതൃത്വം നല്കി.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്