എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു
ഇരിങ്ങാലക്കുട: ടി.എന്‍ പ്രതാപന് എംപി എല്ലാവര്‍ഷവും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനത്തിന്റെ മുരിയാട് മണ്ഡലതല ഉദ്ഘാടനം നടത്തി. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് മുരിയാട് മണ്ഡലം കോണ്‍ഗ്രസ്് പ്രസിഡന്റ് തോമസ് തൊകലത്ത് സന്ദീപ് മാസ്റ്റര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ 102 പേര്‍ക്കും പ്ലസ്ടുവിനു ഫുള്‍ എ പ്ലസ് നേടിയ 26 പേര്‍ക്കുമാണു സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്. കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്ത് അംഗം സേവ്യര്‍ ആളൂക്കാരന്‍, കോ-ഓര്‍ഡിനേറ്റര്‍ സി.എസ്. അബ്ദുള്‍ ഹഖ് മാസ്റ്റര്‍, സ്റ്റാഫ് അംഗങ്ങള്‍ പ്രിന്‍സി, പ്രീതി എന്നിവര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ