വേളൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി സത്യാഗ്രഹസമരം നടത്തി

ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റു ചെയ്യുക, സഹകാരികളെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടന്നു വരുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിജെപി സത്യാഗ്രഹസമരം ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മദനന് മണമാടത്തില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട സമരാധ്യക്ഷനെ ഷാള്‍ അണിയിച്ച് അഭിവാദ്യം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാര്‍ പോളശേരി, ടി.ഡി. സത്യദേവ്, രഞ്ചിത്ത്, അനില്‍കുമാര്‍, മുരളി കൈതവളപ്പില്‍, ചന്ദ്രന് മനവളപ്പില്‍, ടി.ആര്. അജയന്, ബൈജു കൃഷ്ണദാസ്, ജോജന്‍, പി. മോഹിത്, എ.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.