കാട്ടൂര്‍ ഗവണ്മെന്റ് ആശുപത്രിയിൽ നീതി ഡോക്ടേഴ്സ് കണ്‍സല്‍റ്റിംഗ് സെന്റര്‍ ആരംഭിച്ചു
കാട്ടൂര്‍: ബാങ്ക് പ്രവര്‍ത്തന പരിധിയിലെയും സമീപ പ്രദേശങ്ങളിലേയും നിവാസികള്‍ക്കു കുറഞ്ഞ ചെലവില്‍ വിവിധ വിഭാഗങ്ങളില്‍ വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനു വേണ്ടി കാട്ടൂര്‍ ഗവണ്മെന്റ് ആശുപത്രി പരിസരത്തുള്ള നീതി ക്ലിനിക്കല്‍ ലബോറട്ടറി-നീതി മെഡിക്കല്‍സ് കെട്ടിടത്തില്‍ ആരംഭിച്ച നീതി ഡോക്ടേഴ്സ് കണ്‍സല്‍റ്റിംഗ് സെന്ററിന്റെ ഉദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാ ദിവസവും ഒപി സൗകര്യം സെന്ററില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാരെ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്‍കൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഡോ. ജോം ജേക്കബ് മുഖ്യാതിഥിയായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.