പല സ്ഥലങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: എംഎല്‍എ ആസ്തി വികസന ഫണ്ടുപയോഗിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വേളൂക്കര പഞ്ചായത്തിലെ തൊമ്മാന സെന്റര്‍, കടുപ്പശേരി കോളനി, കുതിരത്തടം സെന്റര്‍, കാറളം പഞ്ചായത്തിലെ ചെമ്മണ്ട സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരം, ചെമ്മണ്ട റോഡ് സെന്റര്‍, വെള്ളാനി തീപ്പെട്ടി കമ്പനി പരിസരം, കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലിക്കാട് സെന്റര്‍, കാട്ടൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഉദ്ഘാനം നടത്തിയത്. എട്ടു ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കായി 44,00,000 രൂപയാണ് നിര്‍മാണ ചെലവ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ധനീഷ്, സീമ പ്രേംരാജ്, ഷീജ പവിത്രന് എന്നിവര്‍ അധ്യക്ഷത വഹിച്ചു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍