ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരണീയം അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും റാങ്ക് നേടിയ വിദ്യാര്‍ഥികളെയും ആദരിക്കാന്‍ വേണ്ടി ആദരണീയം എന്ന പേരില്‍ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. പാറേക്കാട്ടുകര മുരിയാട് എസ്ഡിപി ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ എംഎസ്സി ഫിസിക്സില്‍ ഒന്നാം റാങ്ക് നേടിയ മുരിയാട് സ്വദേശിനി ക്രിസ്റ്റീനയ്ക്ക് അവാര്‍ഡ് കൊടുത്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, ജിനി സതീശന്, എ.എസ്. സുനില്‍കുമാര്‍, നിഖിത അനൂപ്, സെക്രട്ടറി പി. പ്രജീഷ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിനെ നാലു മേഖലകളായി തിരിച്ചാണ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചത്.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു