പുതുതായി പണികഴിപ്പിച്ച 37-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നഗരസഭ 11-ാം വാര്‍ഡില്‍ പുതുതായി പണികഴിപ്പിച്ച 37-ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം നടത്തി. ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. 13,74,952 രൂപ ചെലവഴിച്ച് 520 സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച അങ്കണവാടിയില്‍ ഹാള്‍, കിച്ചണ്‍, സ്റ്റോര്‍ റൂം, വാഷ് റൂം, ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജ സഞ്ജീവ് കുമാര്‍, സി.സി. ഷിബിന്‍, ജെയ്സണ്‍ പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ്, ഐസിഡിഎസ് മെമ്പര്‍ ഷെമീന എന്നിവര്‍ പ്രസംഗിച്ചു.


വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ നാലു ജോഡികള്‍
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ പ്രവേശനം നേടിയ ഇരട്ടക്കുട്ടികളുടെ ഏഴു ജോഡികള്‍