കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു
ഇരിങ്ങാലക്കുട: കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ലെഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയതിലെ ഗൂഢാലോചനയില്‍ പങ്കാളിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും ഡല്‍ഹിയിലെ യുപി ഭവനുമുന്നില്‍ പ്രതിഷേധിച്ച കിസാന്‍സഭ അഖിലേന്ത്യ ഫിനാന്‍സ് സെക്രട്ടറി കൃഷ്ണപ്രസാദിനെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചുമാണ് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചത്. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന് സമരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.എസ്. സജീവന്മാസ്റ്റര് അധ്യക്ഷത വഹിച്ചു. പി.വി. ഹരിദാസ്, കെ.വി. ജിനരാജദാസ്, എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, കെ.ജെ. ജോണ്സണ്, കെ.എം. സജീവന്, വി.കെ. മനോജ്, അജിത പീതാംബരന് എന്നിവര്‍ നേതൃത്വം നല്കി.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു