കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നിയമം സിപിഎമ്മിന്റെ വഴിയ്ക്കെന്ന് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നിയമം നിയമത്തിന്റെ വഴിയ്ക്കല്ല, തട്ടിപ്പ് നടത്തിയ സിപിഎമ്മിന്റെ വഴിക്കാണു പോകുന്നതെന്നു കോണ്‍ഗ്രസ്. സര്‍ക്കാര്‍ തട്ടിപ്പുക്കാരെ സംരക്ഷിക്കുന്ന ഒരു സംഭവം ഇതിനു മുമ്പൊരിക്കലും കേരള ചരിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങളുടെ ഭാവിക്കു സര്‍ക്കാരിനു യാതൊരു താല്പര്യവുമില്ല, ഇത്രയ്ക്കും വലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതു വിചിത്രമാണെന്നു പൊറത്തിശേരി കലാസമിതി പരിസരത്ത് ചേര്‍ന്ന സായാഹ്ന ധര്‍ണയില്‍ കോണ്‍ഗ്രസ് പറഞ്ഞു. സായാഹ്ന ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പുള്ളി മുഖ്യപ്രഭാഷണം നടത്തി. എം.ആര്. ഷാജു, അഡ്വ. പി.എന്‍. സുരേഷ്, എം.ബി. നെല്‍സണ്‍, രഘുനാഥ് കണ്ണാട്ട്, രജീന്ദ്രന്‍ പുല്ലാനി, സുബീഷ് കാക്കനാട്, ഷാന്റോ പള്ളിത്തറ, സി.ഡി. ജോസ്, വര്‍ഗീസ് ആലപ്പാടന്‍, പി. ശ്രീധരന്, വത്സന് മേലിട്ട, ശോഭനന് പുളിയത്തുപറമ്പില്‍, ഷാജു വാവക്കാട്ടില്‍, എം.എസ്. സതീഷ്, പുരുശേരി മാധവന്, ഗോപി എന്നിവര്‍ നേതൃത്വം നല്കി.