കോന്തിപുലം പാലത്തിന് സമീപം സ്ഥിരം തടയണ നിര്‍മിക്കണം: കേരള കര്‍ഷകസംഘം
ഇരിങ്ങാലക്കുട: കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് കെ.കെ. ഹരിദാസ് നഗറില്‍ ചേര്‍ന്നു. കെഎല്‍ഡിസി കനാലില്‍ കോന്തിപുലം പാലത്തിനു സമീപം സ്ഥിരം തടയണ നിര്‍മിക്കണമെന്നു കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയ കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം എ.എസ്. കുട്ടി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന്മാസ്റ്റര് അധ്യക്ഷത വഹിച്ചു. പി.വി. ഹരിദാസ് പതാക ഉയര്‍ത്തി. എന്‍.കെ. അരവിന്ദാക്ഷന് മാസ്റ്റര്‍, പി.ആര്. ബാലന്, കെ.വി. ജിനരാജദാസ്, ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍, കര്‍ഷക സംഘം ഏരിയ കമ്മിറ്റി അംഗം അജിത പീതാംബരന് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹിളായി ടി.എസ്. സജീവന് മാസ്റ്റര്‍ (പ്രസിഡന്റ്), ടി.ജി. ശങ്കരനാരായണന് (സെക്രട്ടറി), പി.വി. ഹരിദാസ് (ട്രഷറര്‍), കെ.വി. ജിനരാജദാസ്, കെ.ജെ. ജോണ്സണ്, സുനിത മനോജ് (വൈസ് പ്രസിഡന്റുമാര്‍), എം.ബി. രാജുമാസ്റ്റര്‍, എന്‍.കെ. അരവിന്ദാക്ഷന്‍മാസ്റ്റര്‍, പി.ആര്. ബാലന് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.