സേവാഭാരതി ഇരിങ്ങാലക്കുടയിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: സിങ്കപ്പൂര്‍ റെഡ്ക്രോസ് ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ചിനു നല്കിയ 250 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി തൃശൂര്‍ ഡിസ്ട്രിക്ട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ സേവാഭാരതി ഇരിങ്ങാലക്കുടയിലേക്ക് ഓക്സിജന്‍ കോണ്സന്ട്രേറ്റര് വിതരണം ചെയ്തു. മാപ്രാണം നമ്പ്യാങ്കാവിലുള്ള സാകേതം സേവാനിലയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട സേവാഭാരതി ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് ഓക്സിജന്‍ കോണ്സന്ട്രേറ്റര് ഏറ്റുവാങ്ങി. സേവാനിലയം പ്രസിഡന്റ് പി. മോഹനന് അധ്യക്ഷത വഹിച്ചു. അജി കെ. തോമസ്, കെ.ജി. പ്രദീപ്, സാകേതം സെക്രട്ടറി മനൂപ്, ലത സദാനന്ദന്, അഞ്ജന രാഗേഷ് എന്നിവരും സാകേതം സേവാനിലയത്തിലെ അന്തേവാസികളും പങ്കെടുത്തു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല