വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലേക്കു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റീലിവിംഗ് ഹങ്ങര്‍ പദ്ധതിയുടെ ഭാഗമായാണു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയതത്. വിതരണോദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചെയര്മാന് ജെയിംസ് വളപ്പില നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എ. റോബിന് അധ്യക്ഷത വഹിച്ചു. ശാന്തിസദനം മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്മിത, ലയണ്‍സ് ക്ലസ്റ്റര്‍ സെക്രട്ടറി ഷാജന് ചക്കാലക്കല്‍, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, ക്ലബ് സെക്രട്ടറി പി. വിജയന്, മുന്‍ പ്രസിഡന്റ് എ.വൈ. ജെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

കണ്ഠേശ്വരം കെഎസ്ആര്‍ടിസി റോഡ് റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികാഘോഷം
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വിരമിച്ചു