കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പുരസ്കാരം വി.വി. ശ്രീലയ്ക്ക്

ഇരിങ്ങാലക്കുട: കോഴിക്കോട് പുതിയറ കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ കഥാസമാഹാരത്തിനുള്ള സാഹിത്യ പുരസ്കാരം അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മലയാളം അധ്യാപിക വി.വി. ശ്രീലയ്ക്ക് ലഭിച്ചു. 30 നു കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.