ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു മണ്ഡലത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. 21 പേര് കഴിയുന്ന കാറളം പഞ്ചായത്തിലെ എഎല്‍പി സ്കൂളിലെ ക്യാമ്പാണു മന്ത്രി സന്ദര്‍ശിച്ചത്. മണ്ഡലത്തില്‍ കൂടുതല്‍ പേര് കഴിയുന്ന ക്യാമ്പ് കൂടിയാണിത്. പഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 11 എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു ക്യാമ്പിലുള്ളത്. ബ്ലോക്ക് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് എന്നിവരോടൊപ്പം എത്തിയ മന്ത്രി അന്തേവാസികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വില്ലേജ് ഓഫീസര്‍ ഡി. ഡിനില്കുമാര്, സ്കൂള്‍ ഇന്‍ ചാര്‍ജ് എന്‍.എന്‍. പ്രീത, ആശാ വര്‍ക്കര്‍ കെ.കെ. ലക്ഷ്മി, സ്കൂളിലെ മറ്റു അധ്യാപകര്‍, പഞ്ചായത്തു ജീവനക്കാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ക്യാമ്പിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നു മനസിലാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നിലവില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലും നഗരസഭ പരിധിയില്‍ നിന്നുമായി മൂന്നു ക്യാമ്പുകളിലായി 46 പേരാണു കഴിയുന്നത്.




വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ