കാറളം പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്ത് മെമ്പറെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാറളം പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ സുനില്‍ മാലാന്ത്രയെ അക്രമിച്ച ചെമ്മണ്ട കളത്തില്‍ വീട്ടില്‍ ദീപക്ക് (28) നെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് ചെമ്മണ്ട ബാലവാടി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. കരിങ്കല്ല് കൊണ്ടുള്ള അക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് മെമ്പര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ദീപക്ക് എന്ന് പോലീസ് അറിയിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു