നെടുങ്ങാനത്തുക്കുന്നു ചാമാക്കുണ്ട് ഭാഗത്ത് മണ്ണിടിച്ചിലില്‍ കിണറുകള്‍ തകര്‍ന്നു
കരുപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് നെടുങ്ങാനത്തുക്കുന്നു ചാമാക്കുണ്ട് ഭാഗത്ത് ഏകദേശം മുപ്പത് അടിയോളം ഉയരമുള്ള കുന്ന് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ ഇടിഞ്ഞു താഴെയുള്ള രണ്ടു വീടുകളുടെ കിണറുകള്‍ പൂര്‍ണമായും വീടിന്റെ പുറകിലുള്ള മതിലുകളും വര്‍ക്ക് ഏരിയയയും തകര്‍ന്നു. ഇടിമിന്നല്‍ സമയത് ആയതിനാല്‍ വലിയ ശബ്ദം വീട്ടുകാര്‍ അറിഞ്ഞില്ല. സതീശന് പോട്ടോക്കാരന്‍, റസാഖ് പുതുവീട്ടില്‍, പ്രതാപന് കാക്കത്തോട്ടില്‍ എന്നിവരുടെ വീടുകളാണിത്. ഇനിയും വലിയ പാറകള്‍ അടര്‍ന്നു നില്ക്കുന്ന അവസ്ഥയില്‍ ആണ്. ഇനിയും ശക്തമായ മഴയത്തു ഇടിച്ചിലിനും വീടുകള്‍ക്ക് മേലെ വീഴാനും സാധ്യതയുണ്ട്. ഇടിഞ്ഞ മണ്ണ് ഇനിയും മാറ്റത്തതിനാല്‍ വീട്ടുകാര്‍ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലും ഭീതിയിലുമാണ്. പഞ്ചായത്ത് മെമ്പര്‍ നസീമ നാസര്‍ വിവരം അറിയിച്ചത് പ്രകാരം വില്ലേജ് താലൂക് അധികൃതര്‍ സ്ഥലം സന്ദര്‍ച്ചിട്ടുണ്ട്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ നെടുങ്ങാനം മുസാഫിരിക്കുന്നു ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ നടന്ന പ്രാദേശങ്ങളില്‍ ജില്ലാ കളക്ടര്‍ ഉടന്‍ സന്ദര്‍ശിച്ചു നഷ്ടപരിഹാരം നല്കാന് വേണ്ട നടപടി സ്വീകരിക്കുകയും പഞ്ചായത്തിന്റെ കീഴില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ് രൂപീകരിച്ചു മണ്ണിടിച്ചില്‍ നേരിടുന്ന പ്രദേശങ്ങളില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.