ബൈക്കില്‍ മദ്യവില്പന നടത്തിയ രാജേഷി (40) നെ അറസ്റ്റു ചെയ്തു
ഇരിങ്ങാലക്കുട: ബൈക്കില്‍ മദ്യവില്പന നടത്തിയയാള്‍ അറസ്റ്റില്‍. പൊങ്കോത്ര കൂവപറമ്പില്‍ വീട്ടില്‍ രാജേഷി (40) നെയാണ് അറസ്റ്റു ചെയ്തത്. പറപ്പൂക്കര പൊങ്കോത്ര മൂത്രത്തിക്കര കാളന് റോഡില്‍ വെച്ച് ബൈക്കില്‍ വച്ച് മദ്യവില്പന നടത്തുകയും 2.800 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഇയാളുടെ കൈവശം നിന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠനും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ പ്രിവന്റിവ് ഓഫീസര്‍ സി.ബി. ജോഷി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് വത്സന്, സിവില്‍ എക്സൈസ് ഓഫീസര്‍ രാകേഷ്, വിപിന്‍, സുഭാഷ് ജോജോ എന്നിവര്‍ പങ്കെടുത്തു. പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ്് ചെയ്തു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം