അധ്യാപകര്‍ക്ക് ഒരു കൈത്താങ്ങായി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്തതിനാല്‍ ശമ്പളമില്ലാതെ, ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാതെ ഒത്തിരിയേറെ ബുദ്ധിമുട്ടനുഭവിക്കുന്ന അധ്യാപകര്‍ക്ക് ഒരു കൈത്താങ്ങായി ഇരിങ്ങാലക്കുട രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്. ഇരിങ്ങാലക്കുട കാത്തലിക് ടിച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ സഹകരണത്തോടെ അധ്യാപകരില്‍ നിന്നും സമാഹരിച്ച തുക ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കു വേണ്ടി വിവിധ കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്കു കൈമാറി. രൂപതാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് രൂപതാ ഡയറക്ടര്‍ ഫാ. ജോജോ തൊടുപറമ്പില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോഷി പാലിയേക്കര, പ്രസിഡന്റ് സിബിന് ലാസര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു