കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: 80:20 ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ. പോളി പടയാട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഡേവിസ് ചക്കാലയ്ക്കല്‍, വിന്‍സന്‍ കോമ്പാറക്കാരന്‍, ഷേര്‍ളി ജാക്സണ് എന്നിവര്‍ പ്രതിഷേധ ധര്‍ണക്കു നേതൃത്വം നല്കി. പ്രതിഷേധ ധര്‍ണക്ക് ആശംസകളര്‍പ്പിച്ചു കൊണ്ട് ഗ്ലോബല്‍ സെക്രട്ടറി റിന്സന് മണവാളന് സംസാരിച്ചു. വര്‍ഗീസ് ജോണ്‍ നന്ദി പറഞ്ഞു