എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ ഉദ്ഘാടനം നടത്തി
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയില്‍ 2021-22 അധ്യയന വര്‍ഷത്തെ എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ ഉദ്ഘാടനം നടത്തി. കോഴ്സുകളുടെ ഉദ്ഘാടനം ആശുപത്രി നഴ്സിംഗ് സൂപ്രണ്ടും കോണ്ഗ്രിഗേഷന് ഓഫ് സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്‍സ് കൗണ്‍സിലര്‍ കൂടിയായ സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് നിര്‍വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ് അധ്യക്ഷത വഹിച്ചു. ആശുപത്രി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റി ജോസഫ് സിഎസ്എസ്, ആശുപത്രി മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, എന്‍എബിഎച്ച് കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോഴ്സുകളുടെ കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ വിനീത സിഎസ്എസ്, സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്മിത സിഎസ്എസ് എന്നിവര്‍ പങ്കെടുത്തു.