പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കു ലാപ്ടോപ്പുകൾ വിതരണം ചെയ്തു
കോണത്തുകുന്ന്: ഗ്രാമപഞ്ചായത്ത് 2021/22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കു ലാപ്ടോപ്പ് വിതരണം ചെയ്തു. 4,50,000 രൂപ വകയിരുത്തിയ പദ്ധതി പ്രകാരം 15 വിദ്യാര്‍ഥികള്‍ക്കാണു ലാപ്ടോപ്പ് വിതരണം ചെയ്ത്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്ന ചടങ്ങ് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുജന ബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് മെമ്പര്‍മാര്‍, സെക്രട്ടറി കെ.ബി. സജീവ് കുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് സെക്രട്ടറി കെ.എഫ്. മൈക്കിള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.