കയ്പമംഗലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് പുല്ലൂര്‍ പുളിഞ്ചോട് സ്വദേശി മരിച്ചു
ഇരിങ്ങാലക്കുട: കയ്പമംഗലത്ത് നടന്ന വാഹനപകടത്തില്‍ പുല്ലൂര്‍ പുളിഞ്ചോട് സ്വദേശിയായ യുവാവ് മരിച്ചു. പുല്ലൂര്‍ പുളിഞ്ചോട് കോക്കാട്ട് വീട്ടില്‍ ആന്റോ മകന് അലക്സ് (22) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ദേശീയപാതയില്‍ കയ്പമംഗലം കൊപ്രക്കളം സെന്ററില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന അലക്സ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന വരാപ്പുഴ സ്വദേശി വിനീഷിനെ ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരാപ്പുഴയിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അലക്സ്. ഉടമ വിനീഷിനോടൊപ്പം റിപ്പയര്‍ ചെയ്ത വാഹനം വടകരയില്‍ എത്തിച്ചു നല്കി, ഇരുവരും മടങ്ങുകയായിരുന്നുവെന്ന് അലക്സിന്റെ ബന്ധുക്കള്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കയ്പമംഗലം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 നു പുല്ലൂര്‍ സെന്റ് സേവ്യഴ്സ് ദേവാലയ സെമിത്തേരിയില്‍ നടക്കും. അമ്മ: ജാന്‍സി. സഹോദരന്: ആന്‍സ് (ഫെഡറല്‍ ബാങ്ക്).

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു