മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘടനം നടത്തി

മുരിയാട്: ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ആദ്യഘട്ട വിതരണോദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സരിത സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ജയരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ രതി ഗോപി, കെ.യു. വിജയന്, മെമ്പര്‍മാരായ ശ്രീജിത്ത് പട്ടത്ത്, മണി സജയന്, സേവ്യര്‍ ആളൂക്കാരന്‍, വെറ്റിനറി സര്ജന് ഡോ. ടിറ്റ്സന്‍ പിന്‍ഹീറോ തുടങ്ങിയവര്‍ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ എല്ലാ വീടുകളിലും വാര്‍ഷിക പദ്ധതിയുടെ ഗുണഫലങ്ങള്‍ എത്തിക്കുക എന്നതാണു പഞ്ചായത്തിന്റെ ലക്ഷ്യം എന്നു പ്രസിഡന്റ് ചടങ്ങില്‍ അറിയിച്ചു.