കൂടല്‍മാണിക്യം തൃപ്പുത്തരി സദ്യക്ക് ഭക്തജനപ്രവാഹം, ഇന്ന് മുക്കുടി
ഇരിങ്ങാലക്കുട: തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരിക്കു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണു പുത്തരി നിവേദ്യത്തിന് അധികാരം. മൂസ് അരിയളക്കും ഭക്തന്മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്കു നിവേദിക്കും. തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നല്‍കും. സാധാരണ പുജയുടെ നിവേദ്യത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണു പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയിലും, തെക്കേ ഊട്ടുപുരയിലും ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യം സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്കു കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു. തൃപ്പിത്തരിയോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയില്‍ ഉണ്ണായിവാരിയര്‍ കലാനിലയം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും. പുത്തിരിക്കളിക്കായി ഇരിങ്ങാലക്കുടയില്‍ എത്തുകയും പിന്നീട് ഉണ്ണായിവാരിയര്‍ കലാനിലയത്തിന്റെ പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുകയും അഞ്ചു പതിറ്റാണ്ടോളം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിച്ചിട്ടുള്ളതുമായ പ്രശസ്ത കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി ആശാന് വേഷം ഇടുന്നു. തദവസരത്തില്‍ അദ്ദേഹത്തിന്റെ അശീതി ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ആദരിക്കും. ഇന്ന് മുക്കുടി നിവേദ്യത്തിനുള്ള മരുന്ന് തയാറാക്കുന്നത് കുട്ടഞ്ചേരി അനൂപ് മൂസിന്റെ നേതൃത്വത്തിലായിരിക്കും.


സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു